ലാഹോര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മൊയിന്‍ ഖാനെ നിയമിച്ചു. നിലവിലുള്ള ചീഫ് സെലക്ടര്‍ ഇഖ്ബാല്‍ കാസിമിന് പകരമാണ് മൊയിന്‍ ഖാനെ നിയമിച്ചിരിക്കുന്നത്. ശേഷിക്കുന്ന സെലക്ഷന് കമ്മിറ്റി അതേപടി തുടരും. കാസിമിന്റെ കരാര്‍ നീട്ടേണ്ടെന്ന് പിസിബി തീരുമാനിച്ചിരുന്നു.
പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് മൊയിന്‍ ഖാന് പറഞ്ഞു. 1990ല്‍ വെസ്റ്റിന്‍ഡീസിനെതിരേ അരങ്ങേറ്റം കുറിച്ച മോയിന്‍ ഖാന് 69 ടെസ്റ്റുകളില്‍നിന്ന് നാല് സെഞ്ച്വറിയും 15 അര്‍ദ്ധസെഞ്ച്വറികളും അടക്കം 2741 റണ്‍സ് നേടിയിട്ടുണ്ട്. നേടിയ ഖാന് 148 പേരെ വിക്കറ്റ് കീപ്പിംഗിലൂടെ പുറത്താക്കുകയും ചെയ്തു. 219 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മൊയിന്‍ ഖാന് 287 പുറത്താക്കലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് 3266 റണ്‍സാണ് മോയിന്‍ ഖാന്റെ സമ്പാദ്യം. 13 ടെസ്റ്റുകളില്‍ മോയിന്‍ ഖാന് പാക്കിസ്ഥാനെ നയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: