മനുഷ്യന്റെ ബുദ്ധി ശാസ്ത്രലോകത്ത് എന്തെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇന്ന് സയന്‍സ് നേടിയിട്ടുള്ള പല കാര്യങ്ങളും ഒരിക്കല്‍ ആര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്തവയാണ്. പലതും ജനങ്ങള്‍ ഒരുകാലത്ത് അസാധ്യമെന്ന് വിചാരിച്ചിരുന്നതാണ്. മനുഷ്യന് ചന്ദ്രനില്‍ പോകാനും വീട്ടിലിരുന്ന് ടിവിയില്‍ക്കൂടി ലോകത്ത് പലഭാഗത്തും നടക്കുന്ന കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും കഴിയുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നതാണോ? ഇപ്പോള്‍ അതൊന്നും ആരും അത്ഭുതമായി കാണാറില്ല. ടി.വിയും കംപ്യൂട്ടറും ഫോണുമൊക്കെ സര്‍വസാധാരണമായിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു. ഇതൊക്കെ നടക്കുമോ എന്ന് വെറുതെ ചോദിച്ചുകൊണ്ടിരുന്നാല്‍ നടക്കുമായിരുന്നോ?
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: