കൊച്ചി: കേരളത്തില്‍ മന്ത്രിസഭാ പുന:സംഘടനയോ നേതൃമാറ്റമോ ഉണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും തനിക്ക് അതിനെ കുറിച്ച് യാതൊരു വിവരവുമാല്ലെന്നും ആന്റണി പറഞ്ഞു.
പുന:സംഘടനയ്ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ആന്റണി നെടുമ്പാശേരിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങല്‍ സ്വാഭാവികമാമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവോയെന്ന് പറയാന്‍ താന്‍ ജഡ്ജിയല്ലെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ മാത്രം ഹൈക്കമാന്‍ഡ് ഇടപെടുമെന്നും ആന്റണി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: