കോട്ടയം: സോളാര്‍ തട്ടിപ്പുവമായി ബന്ധപ്പെട്ട് വിവാദത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തലവേദനയായി വീണ്ടും ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്ത്താവന.
കോണ്ഗ്രസതിന് വാലാട്ടികളായി കേരള കോണ്‍ഗ്രസ് നില്‍ക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കില് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കണമെന്നും പിസതിജോര്ജ് തുറന്നടിച്ചു. സോളാര്‍ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകടന പത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തി കടുത്ത നിലപാടുകളെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: