മരട്: മരട് നഗരസഭയിലെ നെട്ടൂര്‍ ശാന്തിവനം പൊതുശ്മശാനത്തിന്റെ ബോര്‍ഡ് തകര്‍ത്ത നിലയില്‍. കേട്ടെഴുത്തും കടവ് റോഡില്‍നിന്നും ശ്മശാനത്തിലേക്ക് തിരിയുന്ന ഭാഗത്ത് മരട് നഗരസഭ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് ഇന്നലെ രാവിലെ നശിപ്പിച്ച നിലയില്‍ കണ്ടത്. ഇരുമ്പുപൈപ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് മൂന്നായി ഒടിഞ്ഞ നിലയില്‍ സമീപത്തെ കാനയില്‍ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ അരൂര്‍ ഭാഗത്തുനിന്നും കുമ്പളം, മരട് പ്രദേശത്തുനിന്നും നിരവധി മൃതദേഹങ്ങളാണ് പ്രതിദിനം നെട്ടൂരിലെ ശാന്തി വനത്തിലാണ് സംസ്ക്കരിക്കാറ്. വലിയൊരു പ്രദേശത്തെ ഹിന്ദുക്കളുടെ ഏക പൊതു ശ്മശാനവുമാണ് നഗരസഭക്ക് കീഴിലുള്ള ശാന്തി വനം.
ശ്മശാനത്തിനെതിരെ പ്രദേശത്തെ ഒരു ഫ്ലാറ്റ് ഉടമയുടെ നേതൃത്വത്തില്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഇപ്പോള്‍ ശ്മശാനത്തിന്റെ ബോര്‍ഡ് തകര്‍ത്തതിന് പിന്നില്‍ ഭൂമാഫിയകളുമായി ബന്ധപ്പെട്ട ചിലരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശ്മശാനത്തിന് സമീപത്ത് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനി പന്ത്രണ്ട് ഏക്കര്‍ ഭൂമിയാണ് സ്വന്തമാക്കിയതായി പറയപ്പെടുന്നത്. കായല്‍ത്തീരം വരെ വ്യാപിച്ചു കിടക്കുന്ന 12 കോടി രൂപ വിലക്ക് ഭൂമി വില്‍പ്പന നടത്തുവാന്‍ നീക്കം നടന്നുവരികയാണ്. ശ്മശാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്ത് ഭൂമി വിലയ്ക്കുവാങ്ങാന്‍ ആവശ്യക്കാര്‍ തയ്യാറാകില്ല. ഇത് മുന്നില്‍ കണ്ടാണ് പൊതുശ്മശാനത്തിന്റെ ബോര്‍ഡ് നശിപ്പിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: