‘മന്ദിര്‍’ എന്ന് ഉത്തരദേശത്തിലും ‘കോവില്‍’ എന്ന ദക്ഷിണത്തിലും അമ്പലമെന്ന് കേരളത്തിലും പറയുന്ന ഈ ക്ഷേത്രങ്ങള്‍, കുറച്ചുകൂടി വ്യാപ്തിയേയും വ്യക്തതയേയും പ്രാപിച്ചതായിരിക്കും. വ്യക്തമായി കെട്ടിത്തിരിച്ച ക്ഷേത്രസ്ഥാനവും ചെറുതെങ്കിലും ഉപദേവപ്രതിഷ്ഠകളും മുഖ്യമായും കന്നിമൂലയില്‍ ഗണപതിയും ഉണ്ടായിരിക്കുന്ന ഈശ്വരാലയങ്ങള് മന്ദിരങ്ങള്‍ അഥവാ കോവിലുകള്‍ ആകുന്നു.
ത്രിസന്ധ്യാപൂജ, നൈവേദ്യം, ബലിപൂജകള്‍, ഉത്സവം, ഹോമാദികള്‍ തുടങ്ങി വളരെ ശാസ്ത്രീയമായ പൂജാവിധികള്‍ നിറഞ്ഞ അനേകം കോവിലുകള്‍ ഇന്ന് രാജ്യത്തെമ്പാടുമുണ്ട്. ദക്ഷിണഭാരതത്തില്‍ കോവിലുകളുടെ നിര്‍മാണത്തില്‍ താന്ത്രികതയെ അധികം ആശ്രയിക്കാറില്ലെങ്കിലും വാസ്തുവിദ്യയുടെ സരളഗാംഭീര്യതകളെ പ്രധാനമാക്കാറുണ്ട്.
താഴികക്കുടമോ, ഗോപുരമോ മിക്കവാറും കോവിലുകള്‍ക്ക് ഭംഗിയേകുന്നുണ്ട്. ശില്പചിത്രസമന്വിതമായിരിക്കും മിക്ക കോവിലുകളും. ഗണപതിമന്ദിര്, ഹനുമാന് മന്ദിര്‍, ദുര്ഗ്ഗാമന്ദിര്, രാമമന്ദിര്‍, കാളീമന്ദിര്‍ തുടങ്ങി ഇവയുടെ വ്യാപ്തി ഉത്തരഭാരതത്തില്‍ അധികമായിക്കാണാം.
പൂര്വ്വോത്തരദേശങ്ങളില് കാളീമന്ദിറുകളും ഉത്തരദേശത്ത് ശിവമന്ദിറുകളും മധ്യദേശങ്ങളില്‍ രാമഹനുമദ് കൃഷ്ണമന്ദിറുകളും മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ ഗണേശമന്ദിറുകളും ദക്ഷിണഭാരതത്തില്‍ പ്രായേണ ശ്രീമുരുകന്റെ കോവിലുകളും അധികമായി കാണുന്നുവെന്ന് സാമാന്യമായി പറയാം.
– ബ്രഹ്മശ്രീ ഹരിസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: