ഇന്നുവരെയുള്ള ലോകചരിത്രം എടുത്തുനോക്കിയാല്‍ അപൂര്‍വം ചിലര്‍ മനുഷ്യമനസ്സിനെ അതിക്രമിച്ച് അതീന്ദ്രിയമായ ബോധതലത്തിലൂടെ പ്രയാണം ചെയ്ത് പരിണാമത്തിന്റെ പരമോന്നതതലങ്ങളില് എത്തിച്ചേര്‍ന്നതായി കാണാം.
പക്ഷെ ഇനിയുള്ള കാലത്ത് മനുഷ്യസമുദായത്തിന് ഒന്നിച്ചുതന്നെ മനസ്സിന്റെ അപ്പുറത്തുള്ള ബോധത്തിന്റെ ഉയര്‍ന്ന അവസ്ഥയിലേക്ക് കുതിച്ചുചാടാന്‍ സാധ്യമാണ്. കാരണം ഓരോ അവസ്ഥകള്‍ക്കും അതിന്റേതായ ഒരു പരിണാമ കാലദൈര്‍ഘ്യമുണ്ട്. ഒന്‍പത് മാസം തികയുമ്പോഴാണല്ലോ ഗര്‍ഭവതിയായ ഒരു സ്ത്രീ പ്രസവിക്കുന്നത്.
അതുപോലെ പ്രത്യേകകാലഘട്ടത്തിനുശേഷമാണ് ജഡവസ്തുവില്‍ ജീവനും ജീവനില്‍ മനസ്സും ആവിര്‍ഭവിച്ചിട്ടുള്ളത്. ഇടയിലുള്ള കാലദൈര്‍ഘ്യം ആ അവസ്ഥകളെ പക്വതപ്പെടുത്തി അടുത്തതിലേക്ക് തള്ളിവിടാനുള്ള പ്രവര്‍ത്തനങ്ങളുടെ സന്ദര്‍ഭങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ പ്രപഞ്ചപരിണാമം മനുഷ്യമനസ്സിന്റെ അപ്പുറത്തേക്കുള്ള അവസ്ഥയെ സ്വീകരിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: