അഗളി: അട്ടപ്പായില്‍ ഒരു ശിശു കൂടി മരണമടഞ്ഞു. പാലൂര് ഊരിലെ മുരുകന് ഗിരിജ ദമ്പതികളുടെ ഒരു മാസം പ്രായമായ പെണ്‍കുഞ്ഞാണ് മരണമടഞ്ഞത്.
ഒരു മാസം മുമ്പ് മാസം തികയാതെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഗിരിജ പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഒരു മാസമായി അവിടെ തന്നെ ചികിത്സയിലായിരുന്നു.
പോഷകാഹാരക്കുറവും തൂക്കക്കുറവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: