കൊല്ലം: കൊല്ലത്ത് ലൗജിഹാദിന് ഒരു കുടുംബം ബലിയാടായി. മുസ്ലിം യുവാവിനൊപ്പം മകള്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് മാതാപിതാക്കള്‍ കായലില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. കുരീപ്പുഴ റാം നിവാസില്‍ വിജയകുമാര്‍ ഷേണായി (55), ഭാര്യ ഉഷ (48) എന്നിവരാണ് മരിച്ചത്. ടെക്നോപാര്‍ക്കില്‍ ജോലി നോക്കിയിരുന്ന ഇവരുടെ 21 വയസുള്ള മകള്‍ നെയ്യാറ്റിന്‍കര കേന്ദ്രമാക്കി മറ്റൊരു കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചിരുന്നു. ആ സ്ഥാപനത്തില്‍ ഒപ്പം ജോലിചെയ്യുന്ന നെയ്യാറ്റിന്‍കര ആശുപത്രിമുക്കില്‍ തടയില്വിള വീട്ടില്‍ അബ്ദുല്‍ ലത്തിഫിന്റെ മകന് ഹോജ(23)യുമായാണ് പെണ്‍കുട്ടി പ്രണയക്കുരുക്കിലായത്. ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു.
പിന്നീട് ബന്ധത്തില്‍ നിന്നു പിന്മാറാന് യുവാവിന്റെ വീട്ടുകാരുമായും ഇവര്‍ സംസാരിച്ചതായാണ് വിവരം. പെണ്‍കുട്ടിയെയും വിലക്കിയെങ്കിലും മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
കാവനാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഉഷ. വിജയകുമാര്‍ കൊല്ലം പാര്‍വതിമില്ലില്‍ നിന്നും വിആര്‍എസ് എടുത്തയാളാണ്. മകള്‍ യുവാവിനൊപ്പം സ്ഥലംവിട്ടതായി തിരിച്ചറിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ വിജയകുമാര്‍ കാവനാടെത്തി ഭാര്യയെയും വിവരം ധരിപ്പിച്ച് സ്വന്തം ബൈക്കില്‍ വിളിച്ചുകൊണ്ടുപോയി കുരീപ്പുഴ ഭാഗത്ത് അഷ്ടമുടിക്കായലിലേക്ക് ചാടുകയായിരുന്നുവത്രെ.
തിങ്കളാഴ്ച രാത്രിയോടെ തന്നെ ഉഷയുടെ മൃതദേഹം കണ്ടെത്തി. കുരീപ്പുഴ മുസ്ലിം പള്ളിക്ക് സമീപത്തെ കടവില്‍ നിന്നുമായിരുന്നു മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ഇന്നലെ രാവിലെ വിജയകുമാറിന്റെ മൃതദേഹം ഈ കടവിന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള തുരുത്തില് കാണപ്പെട്ടു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: