ഈ പോക്ക് ശരിയല്ലെന്ന് വിളിച്ചുപറയുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. അവരെ പിന്തിരിപ്പന്മാരായി സമൂഹം മുദ്രകുത്തുന്നു. മനുഷ്യരാശിക്ക് നേരായ മാര്‍ഗം കാണിച്ചുകൊടുക്കേണ്ട ആത്മീയ ആചാര്യന്മാരും പ്രസ്ഥാനങ്ങളും ഇന്നത്തെ സമൂഹത്തിന്റെ രീതികള്‍ക്ക് ഒപ്പം സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. കാരണം സമൂഹത്തില്‍ കേമത്വം കിട്ടാനാണ് അവരും ആഗ്രഹിക്കുന്ന്. ഇന്നത്തെ സമൂഹം അംഗീകരിച്ചാലും ശരി ഇല്ലെങ്കിലും ശരി, ധര്‍മമാണ് ശാശ്വത വഴി എന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ലോകത്തില്‍ യഥാര്‍ത്ഥമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. സമൂഹത്തിന്റെ അംഗീകാരം നോക്കിനടക്കുന്നവര്‍ക്ക് അത് കിട്ടും. പക്ഷേ, ധര്‍മത്തിന്റെ പ്രഭ അവരിലൂടെയല്ല ലോകത്തില്‍ പടരുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: