പത്തനാപുരം: വിദ്യാലയങ്ങളില്‍ ആത്മീയത പഠിപ്പിക്കുന്നത് വര്‍ഗീയതയായി ചിത്രീകരിക്കുന്ന സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നതെന്നും.
സരിതയും ശാലുവും പാശ്ചാത്യ സംസ്കാരത്തിന്റെ ഉപഭോഗവസ്തുക്കളായി മാറിയിരിക്കുകയാണെന്നും മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ പറഞ്ഞു.
മഞ്ചല്ലൂര്‍ അമൃതസ്മൃതി യജ്ഞനിര്വഹണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭംകുറിച്ച ശ്രീമദ് ദേവീഭാഗവത നാവാഹമഹായജ്ഞവും സപത്ശതീപാരായണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജന്മം സഫലവും സന്തോഷപ്രദവുമാക്കാന്‍ ഈശ്വരാനുഗ്രഹം കൊണ്ടേ സാധിക്കുകയുള്ളുവെന്നും, നിത്യനൂതനമായ ഹൈന്ദവ സംസ്കാരത്തെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബന്ധരാകണമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
ചടങ്ങില്‍ യജ്ഞനിര്വഹണ സമിതി പ്രസിഡന്റും യജ്ഞാചാര്യനുമായ മഞ്ചല്ലൂര്‍ സതീഷ് അധ്യക്ഷത വഹിച്ചു.
ആര്‍ഷഭാരതീയ ഹിന്ദുആചാര്യസ ഡയറക്ടര്‍ സ്വാമി സൗപര്‍ണിക വിജയേന്ദ്രപുരു, ഭാഗവത സപ്താഗമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, ബിജു തുണ്ടില്‍, ടി.കെ.ഭരതന് എന്നിവര്‍ സംസാരിച്ചു. ജൂലൈ എട്ടിന് ആരംഭംകുറിച്ച നവാഹയജ്ഞവും സപ്തശതി പരായണവും ജൂലൈ 18ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: