ന്യൂദല്‍ഹി: ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ബിസിസിഐ താക്കീത് ചെയ്തതായി റിപ്പോര്‍ട്ട്. ത്രിരാഷ്ട്ര പരമ്പരയിലെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ സഹതാരം സുരേഷ് റെയ്നയോട് കയര്‍ത്തതിനാണ് താക്കീത്. ജഡേജയുടെ ബൗളിംഗിനിടെ റെയ്ന രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്.
വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിലെ മുപ്പത്തിനാലാമത്തെ ഓവറിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. രവീന്ദ്ര ജഡേജ ബൗള്‍ ചെയ്ത ഓവറില്‍ വെസ്റ്റിന്‍ഡീസിന്റെ ഒമ്പതാമന്‍ സുനില്‍ നരെയ്നെ ഇഷാന്ത് ശര്‍മ്മ പിടിച്ചു പുറത്താക്കിയപ്പോഴായിരുന്നു ഇത്. സുരേഷ് റെയ്നയുടെ നേരെ ജഡേജ തട്ടിക്കയറുകയായിരുന്നു. റെയ്നയും തിരിച്ച് കയര്‍ത്തു. സംഗതി കൈവിട്ടുപോകുമെന്ന അവസ്ഥയായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇടപെട്ട് രണ്ടുപേരെയും പിന്തിരിപ്പിക്കുകയായിരുന്നു. നേരത്തെ താന്‍ എറിഞ്ഞ ഓവറില്‍ നരേയ്ന്റെ ക്യാച്ച് റെയ്ന വിട്ടുകളഞ്ഞതാണ് ജഡേജയെ ചൊടിപ്പിച്ചത്.
എം.എസ്. ധോണിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാത്തതില്‍ റെയ്നക്ക് അമര്‍ഷമുണ്ടെന്നും ഫീല്‍ഡിംഗില്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ജഡേജ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: