ന്യൂദല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തിങ്കളാഴ്ച്ചയാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.
പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, എട്ടാം റാങ്കിലുള്ള ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെ നടന്ന മത്സരങ്ങളിലെ ഇംഗ്ലണ്ടിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് അവര്‍ റാങ്കിംഗില്‍ പിന്തള്ളപ്പെടാന് കാരണം.
ഇംഗ്ലണ്ടിനെതിരേയും ഓസ്ട്രേലിയക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവച്ചതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ആഷസ്സ് പരമ്പരയില്‍ 3-0 മാര്‍ജിനില്‍ പരമ്പര സ്വന്തമാക്കാനായാല്‍ അലിസ്റ്റര്‍ കുക്കിനും കൂട്ടര്‍ക്കും രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്.
അതേസമയം ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് റാങ്കിംഗ്: 1) ദക്ഷിണാഫ്രിക്ക, 2) ഇന്ത്യ, 3) ഇംഗ്ലണ്ട്, 4) ഓസ്ട്രേലിയ, 5) പാക്കിസ്ഥാന്, 6) വെസ്റ്റിന്‍ഡീസ്, 7) ശ്രീലങ്ക, 8) ന്യൂസിലന്‍ഡ്, 9) ബംഗ്ലാദേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: