കൊല്ലം: ഇന്ദിരാ ആവാസ് യോജന ?വനനിര്‍മ്മാണ പദ്ധതിയിലെ സംവരണവ്യവസ്ഥ അട്ടിമറിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നാളെ സായാഹ്ന ധര്‍ണ നടക്കും. ചിന്നക്കടയില്‍ വൈകിട്ട് 5ന് നടക്കുന്ന ധര്‍ണ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ സംസാരിക്കും.
ഇന്ദിരാ ആവാസ് യോജന ഭവനപദ്ധതിയില്‍ ന്യൂനപക്ഷ വിഹിതം മൂന്നിരട്ടിയാക്കനുള്ള നീക്കത്തിനെതിരെയാണ് പ്രക്ഷോഭം. സംവരണ വ്യവസ്ഥയനുസരിച്ച് പതിനഞ്ചു ശതമാനം മാത്രമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. അത് കേരളത്തില്‍ 47 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. ഇതോടെ പൊതുവിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന 40 ശതമാനം എന്നത് വെറും എട്ടു ശതമാനമായി കുറയും. പട്ടികജാതി വിഭാഗത്തിന് മുപ്പത് ശതമാനവും പട്ടികവര്‍ഗവിഭാഗത്തിന് 15 ശതമാനവും സാമ്പത്തിക സഹായം നല്‍കണമെന്നതാണ് ഭവന പദ്ധതിയിലെ വ്യവസ്ഥ.
ഭവന നിര്‍മ്മാണ പദ്ധതി മതന്യൂനപക്ഷങ്ങള്‍ക്കായി തീറെഴുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് കേരളത്തിന്റെ നിലപാട്. മറ്റൊരു സംസ്ഥാനത്തും മതന്യൂനപക്ഷങ്ങള്‍ക്കില്ലാത്ത ഈ സര്‍ക്കാര്‍ ഔദാര്യം കേരളത്തില്‍ മാത്രം നടപ്പാക്കാനുള്ള നീക്കം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ അറുപതു ശതമാനം പേരും പട്ടികജാതി-പട്ടികവര്ഗക്കാരായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ മാറ്റി മറിക്കുന്ന നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തുന്ന യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സായാഹ്ന ധര്‍ണയെന്ന് ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളിസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: