തൃശൂര്‍ : ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കാഴ്ചപ്പാടോടെ യഥാര്‍ത്ഥ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് പകര്ന്നുനല്കി രാജ്യസ്നേഹത്തെ ഊട്ടിയുറപ്പിക്കുന്ന ജന്മഭൂമി ദിനപത്രം കാലത്തിന്റെ ശബ്ദമാണ്. അറിവ് പകര്‍ന്നു നല്‍കുന്നതിനുള്ള പേജും ഈശ്വര ചിന്ത വളര്‍ത്തുന്നതിനും ആചരിക്കുന്നതിനും ആയിട്ടുള്ള സംസ്കൃതിയും ജന്മഭൂമിയുടെ മുതല്‍ക്കൂട്ടാണ്. ഉദ്ഘാടനയോഗത്തില്‍ സംഘകാര്യവാഹ് ബിജു പറഞ്ഞു. വാടാനപ്പിള്ളി അശോക തീയേറ്റര്‍ ഉടമ അശോകനാണ് വിദ്യാനികേതന്‍ സ്കൂളില്‍ അമൃതം മലയാളം പദ്ധതിയിലൂടെ ജന്മഭൂമി സംഭാവന ചെയ്തത്. ജന്മഭൂമി തൃശൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ പാലേലി മോഹന്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ അനില്‍, ഏജന്‍സി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ വിജയം ടീച്ചര്‍, ജന്മഭൂമി പ്രവര്‍ത്തകരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: