കറാച്ചി: പാക് സ്പിന്നര്‍ ഡാനിഷ് കനേരിയക്ക് ആജീവനാന്ത വിലക്ക്. സ്പോട്ട് ഫിക്സിംഗില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് കനേരിയക്ക് ആജീവനാന്ത വിലക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2009 ല്‍ കൗണ്ടി മത്സരത്തില്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പിസിബിയുടെ നടപടി.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കിനെതിരെ കനേരിയ നല്കിയ അപ്പീല്‍ തളളിയതിനെ തുടര്‍ന്നാണ് പിസിബിയും വിലക്ക് ഏര്‍പ്പെടുത്തിയത്. 2009 ല്‍ എസെക്സും ഡര്‍ഹാമും തമ്മിലുളള മത്സരത്തില്‍ ഒത്തുകളിച്ചതാണ് കനേരിയയ്ക്ക് എതിരെയുളള കുറ്റം. 2010 ല്‍ ആണ് കനേരിയയുടെ പങ്ക് വെളിപ്പെട്ടത്.
32 കാരനായ കനേരിയ പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ ബൗളറാണ്. 61 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കനേരിയ 261 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 2000-ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച കനേരിയയുടെ അവസാന ടെസ്റ്റും ഇംഗ്ലണ്ടിനെതിരെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: