കൊട്ടിയം: ഇരവിപുരം പുലിമുട്ടിനായി സര്‍വേ നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ തുക അനുവദിച്ചതിനെ തുടര്‍ന്ന് താന്നി ആദിച്ചമണ്‍ തോപ്പ് മുതല്‍ കാക്കത്തോപ്പു വരെ പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിനായി മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ സ്ഥലത്തെത്തി. 16 പുലിമുട്ടുകളാണ് നിര്‍മിക്കുന്നത്. പുലിമുട്ടിനായുള്ള സര്‍വേ കഴിഞ്ഞദിവസം ആരംഭിച്ചു. കടലിലും കരയിലുമായാണ് ഐ.ഐ.ടി നേതൃത്വത്തിലുള്ള സംഘം സര്‍വേ നടത്തിയത്. മൂന്നേകാല്‍ കോടി രൂപ ചെലവില്‍ നാലു സെറ്റ് പുലിമുട്ടുകളാണ് നിര്‍മ്മിക്കുക.
കടല്‍ക്ഷോഭത്തിനെ തുടര്‍ന്ന് തീരദേശവാസികള്‍ സംഘടിച്ച് ദേശീയപാത ഉപരോധമടക്കം സമരങ്ങള്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ഇറിഗേഷന്‍ വകുപ്പിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അനില്‍കുമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജേക്കബ്, എഞ്ചിനീയര്‍മാരായ അലക്സ്്, ബിന്ദു എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: