കൊല്ലം: സോളാര്‍തട്ടിപ്പ് ടി.പി വധക്കേസിന്റെ അന്വേഷണം പോലെ ശരിയായ ദിശയില്‍ പോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
നവീകരിച്ച കൊല്ലം പ്രസ്ക്ലബ്ബിന്റെ ഉദ്ഘാടനത്തിനുശേഷം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസിന്റെ അന്വേഷണത്തിനിടെ ഒരുപാട് ആക്ഷേപങ്ങള്‍ ഉണ്ടായി. ഒരുവിധ ഇടപടലുകളുമില്ലാതെ കുറ്റമറ്റരീതിയില്‍ അന്വേഷണം നടന്നു. അറിയേണ്ടതായ ആവശ്യമുള്ള കാര്യങ്ങള്‍മാത്രമേ അന്വേഷണ സംഘത്തില്‍ നിന്നും ആവശ്യപ്പെടുകയെന്നതാണ് തന്റെ സമീപനമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ഏത് അന്വേഷണവും സ്വതന്ത്രമായിരിക്കണം. പുതുമ നിറഞ്ഞ ശൈലിയാണ് അന്വേഷണ സംഘത്തിന്റേത്. ഇത് കേരളത്തിന് മാതൃകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നെന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ല. യോഗത്തില്‍ പങ്കെടുത്തു എന്ന് പറയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ പറയട്ടെ. അപ്പോള്‍ ഞാന്‍ മറുപടി പറയാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ശാലുമേനോന്റെ വീട്ടില്‍ പോയത് ഞാന്‍ തന്നെ സമ്മതിച്ച കാര്യമാണ്. സോളാര്‍ കേസ് സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും യാതൊരു പ്രതിസന്ധിയുമില്ല. മൂന്ന് കോടി മൊബെയില്‍ ഫോണുള്ളിടത്ത് ആര്‍ക്കും ആരെയും വിളിക്കാം. ചികഞ്ഞ് നോക്കാന്‍ പറ്റില്ല. കൊല്ലം ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവര്മതമ്പാന് മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജഗോപാല്‍, രാജുമാത്യു, ബിജുപാപ്പച്ചന് എന്നിവരും സംസാരിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെ നേരത്തെ യുവജന സംഘടനകള്‍ കരിങ്കൊടികാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: