കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ സി.പി.എം ഓഫീസ് തകര്‍ന്നു. ബാവോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലും കാറിലുമായെത്തിയ ഒരു സംഘം അക്രമികള്‍ ഓഫീസ് പൂര്‍ണമായും അടിച്ചു തകര്‍ത്തതിന് ശേഷം ബോംബ് എറിയുകയായിരുന്നു.
ആക്രമണ സമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. അഴീക്കോടന്‍ സ്മാരക വായനശാലയും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ബ്രാഞ്ച് ഓഫീസിന് നേരെ അക്രമം നടക്കുന്നത്. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടും അക്രമം.
സിപിഎം നേതാക്കളുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: