കൊല്ലം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ ഉപേക്ഷിക്കുക, പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കൊല്ലം ഡിഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
എം.വി ജയരാജന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ ഹരികുമാര്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: