കാസര്‍കോട്: പണത്തിനുവേണ്ടി മക്കളെ വിറ്റ സംഭവം അമ്മയുടെ അറിവോടെയെന്ന് സൂചന. സംഭവത്തില്‍ പോലീസ് പിടികൂടിയ പിതാവിനെ റിമാണ്റ്റ്ചെയ്തു. നെല്ലിക്കുന്ന് സുനാമി കോളനിയിലെ കെ.രതീഷിനെയാണ് കോടതി ഇന്നലെ രണ്ടാഴ്ചത്തേക്ക് റിമാണ്റ്റ് ചെയ്തത്. മക്കളെ വില്‍പ്പന നടത്തിയത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് രതീഷിണ്റ്റെ ഭാര്യ പ്രേമ പോലീസിനോട് പറഞ്ഞിരിക്കുന്നത്. മക്കളെക്കുറിച്ച് ചോദിച്ച തന്നെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായും പ്രേമ പറയുന്നു. എന്നാല്‍ പ്രേമയുടെ അറിവോടുകൂടിയാണ് മക്കളെ വിറ്റതെന്ന നിഗമനത്തിലാണ് പോലീസ്. മക്കള്‍ മരിച്ചുപോയതായി ഇവര്‍ സമീപവാസികളേയും ബന്ധുക്കളേയും വിശ്വസിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രേമയെ പ്രതിചേര്‍ക്കുന്ന കാര്യം പിന്നീട് പരിശോധിക്കുമെന്നും കേസന്വേഷിക്കുന്ന വനിത എസ്ഐ ടി.പി.സുധ പറഞ്ഞു. രണ്ടാഴ്ചമുമ്പ് രതീഷ് മംഗലാപുരത്ത് വിറ്റ ആറുമാസം പ്രായമുള്ള കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയെ മാതാവിനെ ഏല്‍പ്പിച്ചു. എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് കുന്താപുരത്ത് വിറ്റ എട്ടുമാസം മാത്രം പ്രായമുള്ള കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് രതീഷിണ്റ്റെ ഭാര്യ പ്രേമ പോലീസില്‍ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് കുട്ടികളെ വില്‍പ്പന നടത്തിയ സംഭവം പുറത്തറിയുന്നത്. മംഗലാപുരത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെയാണ് രതീഷ് പ്രേമയുമായി അടുക്കുന്നത്. ആദ്യഭാര്യയെയും മക്കളെയും രതീഷ് ഉപേക്ഷിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് എട്ടുമാസം പ്രായമായ നിഖിലിനെ ൬൦,൦൦൦ രൂപയ്ക്ക് കുന്താപുരം സ്വദേശിക്ക് വില്‍ക്കുന്നത്. ആറുമാസം പ്രായമുള്ള രണ്ടാമത്തെ കുട്ടി ബബൂളിനെ രണ്ടാഴ്ചമുമ്പ് മംഗലാപുരത്തെ ഒരു അഭിഭാഷക വഴിയാണ് വിറ്റത്. ഒരു ലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പനയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രേമയും രതീഷും മുംബൈയിലേക്ക് പോയെന്നും യാത്രയ്ക്കിടയില്‍ പ്രേമയെ ഉപേക്ഷിച്ച് രതീഷ് കടന്നുകളയാന്‍ ശ്രമിച്ചതായും പ്രേമ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: