ചങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ ചങ്ങനാശ്ശേരി പൊലിസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച അക്രമാസക്തമായി. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ചിതറിയോടിയ ഡിവൈഎഫ്ഐക്കാര്‍ പെരുന്ന നമ്പര്‍ 2ലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. കല്ലും വടിയുമായ് എത്തിയ ഡിവൈഎഫ്ഐക്കാര്‍ നഗരത്തില്‍ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ചീത്തവിളിച്ചാണ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തത്. ജില്ലാ പൊലിസ് മേധാവി എം.പി. ദിനേശ് സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: