കൊല്ലം: ട്രെയിനില്‍ കയറുവാന്‍ ശ്രമിക്കവെ യുവതിയായ അധ്യാപികയെ തള്ളിയിട്ടു.രണ്ടു സൈനികര്‍ അറസ്റ്റില്‍. കൊല്ലം പറവൂര്‍ ഒഴുകുപാറ സര്‍ക്കാര്‍ വെല്‍ഫെയര്‍ യുപി സ്കൂള്‍ അധ്യാപിക തിരുവനന്തപുരം ഉച്ചക്കട സ്വദേശിനി ദീപയെയാണു ട്രെയിനില്‍ കയറുവാന്‍ ശ്രമിക്കവെ ഫുഡ്ബോര്‍ഡില്‍ നിന്നിരുന്ന സൈനികര്‍ തള്ളിയിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു പറവൂരിലായിരുന്നു സംഭവം.
ബാംഗ്ലൂര്‍-തിരുവനന്തപുരം ഐലന്‍ഡ് എക്സ്പ്രസ് പറവൂരില്‍ നിര്‍ത്തിയതിനു ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു ഓടിയെത്തിയ ദീപ ട്രെയിനില്‍ കയറുവാന്‍ ശ്രമിച്ചത്. അനങ്ങിതുടങ്ങിയ ട്രെയിനില്‍ കമ്പാര്‍ട്ട്മെന്റ് ഏതെന്നു നോക്കാതെയാണു ദീപ ചാടി കയറുവാന്‍ ശ്രമിച്ചത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റ് ആയതിനാലാണു സൈനികര്‍ ഇവരെ കയറാന്‍ അനുവദിക്കാതെയിരുന്നതെന്നു പറയപ്പെടുന്നു.
എന്നാല്‍ പ്ലാറ്റുഫോമില്‍ വീണുപോയ ദീപ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രമെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ദീപ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ റെയില്‍വെ സ്റ്റേഷന് മാസ്റ്റര്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിച്ചു. കൊല്ലത്തു നിന്നും അടുത്ത ട്രെയിനില്‍ പറവൂരിലെത്തിയ ആര്‍പിഎഫ് ഉദ്യാഗസ്ഥര്‍ ദീപയും കൂട്ടി തിരുവനന്തപുരത്തു എത്തുകയും പരാതിയുടെ അടിസ്ഥാനത്തില്‍ സൈനികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: