ചവറ: ട്രോളിംഗ് നിരോധനസമയത്ത് മത്സ്യവിപണനത്തിനായി നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് നീണ്ടകര പഞ്ചായത്തില്‍ ഹര്‍ത്താലും നീണ്ടകര പാലം ഉപരോധവും നടത്തി.
നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഡി.സി.സി. പ്രസിഡന്റ് ജി.പ്രതാപവര്‍മ തമ്പാന് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സുഭാഷ് കലവറ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി ആര്. രാമചന്ദ്രന്, ആര്.എസ്.പി. (ബി) നേതാവ് ചവറ വാസുപിള്ള, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം. സുനില്‍, ആര്.വൈ.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. സുധീഷ്കുമാര്‍, ധീവരസ ജനറല്‍ സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്, ഇക്ബാല്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി. ഹരിദാസ്, എസ്. ചന്ദ്രന്, പി.എം. രാജു, പ്രിയകുമാര്‍, സി.എം. ഫ്രാന്‍സിസ്, കനകന് പനയ്ക്കല്‍, സി. സുരേഷ്, വി. ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. അതേസമയം, ട്രോളിംഗ് നിരോധനസമയത്ത് ഹാര്‍ബര്‍ തുറന്നുകൊടുക്കരുതെന്നാവശ്യപ്പെട്ട് ട്രോളിംഗ് നിരോധനവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ബോട്ടുടമകളും തൊഴിലാളികളും ശക്തികുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഇവര്‍ നീണ്ടകര പാലത്തിന്റെ വടക്കുഭാഗത്തേക്ക് നീങ്ങാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ സമരക്കാര്‍ തമ്മിലുണ്ടാകുമായിരുന്ന സംഘര്‍ഷം ഒഴിവായി. ചെയര്മാന് ചാര്‍ളി ജോസഫ്, രക്ഷാധികാരി എം.എസ്. ജെയിംസ്, ജനറല്‍ കണ്‍വീനര്‍ ജോസഫ് തുടങ്ങിയവര്‍ ധര്‍ണയ്ക്കു നേതൃത്വം നല്കി. ട്രോളിംഗ് നിരോധനസമരത്തിന്റെ രക്തസാക്ഷികളായ പ്രസാദിന്റെയും ജെയിംസിന്റെയും രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു ധര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: