കൊട്ടാരക്കര: സോളാര്‍ അടിപ്പുകേസിലെ പ്രധാനപ്രതി ബിജുരാധാകൃഷ്ണനെ ഭാര്യയുടെ കൊലപാതക കേസിലും രണ്ട് ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. ബിജുവിനെ അടുത്തമാസം 16 വരെ കോടതി റിമാന്‍ഡുചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12 നാണ് പോലീസ് ബിജുവിനെ കോടതിയില്‍ എത്തിച്ചത്. എന്നാല്‍ ബിജുവിന്റെ അഭിഭാഷകന് ഹസ്ക്കര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ഇത് കോടതി നടപടികളെ അല്‍പ്പം വൈകിപ്പിച്ചുവെങ്കിലും ഹസ്ക്കറുടെ ജൂനിയറായ സോണിയ ബിജുവിനു വേണ്ടി കോടതിയില്‍ ഹാജരായി. ബിജുവിന് എതിരായ കുറ്റപത്രം വായിച്ചുവെങ്കിലും ബിജു കുറ്റങ്ങളെല്ലാം നിഷേധിച്ചു. കെ. റെജിയെന്നയാളില്നിന്നും 2004 നവംബര്‍ 10-ന് കടമായി രണ്ടുലക്ഷം രൂപ ബിജു വാങ്ങിയിരുന്നു. രൂപ വാങ്ങിയതിന് പുനലൂര്‍ ഫെഡറല്‍ ബാങ്കിന്റെ ചെക്കും ബിജു നല്‍കിയിരുന്നു. എന്നാല്‍ ഈ കുറ്റവും ബിജു നിഷേധിച്ചു. എന്നാല്‍ വാദിഭാഗം നേരിട്ടെത്തി തെളിവ് സമര്‍പ്പിക്കുന്നതിനും കേസ് അടുത്ത മാസം 16-ന് മാറ്റിവച്ചിട്ടുണ്ട്. ബിജുവിനെ പിന്നീട് പോലീസ് തിരുവല്ല കോടതിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: