ശാസ്താംകോട്ട: അഴിമതികേസില്‍ അകപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
സോളാര്‍ കേസില്‍ അകപ്പെട്ട മുഖ്യമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി. എസ് വിജയന് ആവശ്യപ്പെട്ടു.
ശാസ്താംകോട്ട തടാക സംരക്ഷണ കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുകള്‍ എല്ലാം ലംഘിക്കുകയാണെന്നും ബിജെപി ആരോപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ പ്രകടനമായി എത്തിയാണ് കോലം കത്തിച്ച് പ്രതിഷേധിച്ചത്. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി.ഗോപിനാഥ്, ആര്.രാജേന്ദ്രന്‍പിള്ള, കെ.രാജേന്ദ്രന്, നളിനി ശങ്കരമംഗലം, പി. എന്‍ മുരളീധരന്‍പിള്ള, അഡ്വ.ടി.കലേശന്, ലത എം.നായര്‍, ഓമനദാസ്, സുമ, രമാകൃഷ്ണപിള്ള, ബൈജു ചെറുപൊയ്ക തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: