കൊല്ലം: ജന്മനാടിന് വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ബലിദാനികളായ ജവാന്മാരെയും കുടുംബങ്ങളെയും കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചതായി അഖിലഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് കൊട്ടാരക്കര താലൂക്ക് കമ്മിറ്റി.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ബാഹ്യശക്തികള്‍ രാജ്യത്തെ ആക്രമിക്കുമ്പോഴും സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്ന ജവാന്മാരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം.
ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ടീമിലെ ഓരോ അംഗത്തിനും ഒരു കോടി രൂപ ധനസഹായവുമാണ് പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം ബലിദാനികളായ ജവാന്മാരുടെ കുടുംബങ്ങളെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി.
സൈനികരോടുള്ള അവഗണന ആദ്യത്തെ സംഭവമല്ല. അതിര്ത്തിരക്ഷാപ്രവര്ത്തനത്തിനിടയില് ജീവന് വെടിയേണ്ടി വരുന്ന ധീരജവന്മാരുടെ മൃതദേഹത്തോട് പോലും ക്രൂരമായ അവഗണനയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് പൊറുക്കാനാവുന്നതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീരമൃത്യൂവരിച്ച ചേര്‍ത്തല സ്വദേശി പി.ജി ജോമോന് യോഗം സ്മരണാഞ്ജലി അര്‍പ്പിച്ചു. അനുസ്മരണ യോഗത്തില്‍ പൂര്‍വ സൈനിക സേവാ പരിഷത്ത് ജില്ലാ സെക്രട്ടറി മധു വട്ടവിള, വാസുദേവവന്പിള്ള, ആര്. വിശ്വനാഥന്, അജിത് കോട്ടാത്തല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: