ചങ്ങനാശ്ശേരി: മനയ്ക്കച്ചിറ കോളനിയില്‍ വെള്ളംകയറിയതുമൂലം ദുരിതമനുഭവിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ക്ക് ഹിന്ദുഐക്യവേദി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അരിയും പച്ചക്കറിയും വിതരണം നടത്തി. ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സി.എന്‍., ടൗണ്‍ വൈസ് പ്രസിഡന്റ് കെ.സി. രാജപ്പന്, യൂണിറ്റ് വൈസ് പ്രസിഡന്റ് സുനില്‍, സാജന് മനയ്ക്കച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹിന്ദുഐക്യവേദി ചങ്ങനാശ്ശേരി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മനയ്ക്കച്ചിറ കോളനി കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറിയും വിതരണം താലൂക്ക് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സി. എന്‍. വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: