കോട്ടയം: അശാസ്ത്രീയമായ ഗതാഗത പരിഷ്കാരങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ 28ന് രാവിലെ 10ന് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.
നടപ്പാതയിലെ വാഹന പാര്‍ക്കിംഗ് നിരോധിക്കുക, ഓട്ടോറിക്ഷാ മീറ്റര്‍ സീലിംഗ് എല്ലാ ദിവസവും നടപ്പിലാക്കുക, ടൗണ്‍ പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ നഗരത്തില്‍നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് ബിഎംഎസ് കോട്ടയം മേഖലാ സെക്രട്ടറി മനോജ് മാധവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: