പൊന്‍കുന്നം: സഹകരണ ബാങ്ക് ശാഖയില്‍ മോഷണശ്രമം നടത്തിയ 17 കാരന് അടക്കം നാലുപേര്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ അന്‍സില്‍ നസറുദ്ദീന്‍ (24), ഈരാറ്റുപേട്ട ഓണാട്ടില്‍ മാഹിന്‍ (22), കാഞ്ഞിരപ്പള്ളി പാറക്കടവ് പുത്തന്‍വീട്ടില്‍ നൗഫല്‍ (30), കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. മാഹിന്റെ മൂലമറ്റത്തുള്ള റബ്ബര്‍ എസ്റ്റേറ്റിലെ വീട്ടില്‍നിന്നുമാണ് ഇവരെ പിടിച്ചത്. കഴിഞ്ഞ 20 ന് രാത്രി ചെങ്ങളം സഹകരണ ബാങ്കിന്റെ ഞണ്ടുപാറ ശാഖ കെട്ടിടത്തിന്റെ ഭിത്തി തുരന്ന് പ്രതികള്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും കവര്‍ച്ച ചെയ്യാനുപയോഗിച്ച തൊണ്ടി സാധനങ്ങളും പൊലിസ് പിടിച്ചെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരായ പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. രാജ്കുമാര്, പള്ളിക്കത്തോട് എസ്ഐ എം.എസ്. രാജീവ്, ഷാഡോ പൊലിസ് എഎസ്ഐ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, സിപിഓമാരായ കെ.എസ്. അഭിലാഷ്, നൗഷാദ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ 17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: