കോട്ടയം: മോട്ടോര്‍ വാഹനനിയമം ലംഘിച്ച് വാഹനം ഓടിച്ചത്ന് ജില്ലയില്‍ ഇതുവരെ 1786പേരുടെ ലൈസന്‍സ് റദ്ദാക്കി. പുതുവര്ഷഘോഷം നടന്ന ജനുവരിയില്‍ മാത്രം 274പേരുടെ ലൈസന്‍സ് റദ്ദാക്കി.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സാണ് കുടുതല്‍ റദ്ദാക്കിയിരിക്കുന്നത്. മൊബെയില്‍ ഫോണില്‍ സംസാരിച്ച് വാഹനംഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കിയത്.കഴിഞ്ഞവര്‍ഷം ജൂലൈയില്‍ 160 പേരുടെയും ഓഗസ്റ്റില്‍ 70 പേരുടെയും സെപ്തംബറില്‍ 104 പേരുടെയും ഒക്ടോബറില്‍ 257 പേരുടെയും നവംബറില്‍ 132 പേരുടെയും ഡിസംബറില്‍ 191 പേരുടെയും ഈവര്‍ഷം ജനുവരി: 274, ഫെബ്ര: 142, മാര്‍ച്ച്:87, ഏപ്രില്‍ 96, മെയ്: 113 ഇത്രയുംപേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്, പോലീസാണ് എറ്റവുകുടുതല് കേസ് എടുത്തിട്ടുള്ളത്. 30മില്ലീഗ്രാമിന് മുകളില്‍ മദ്യംകഴിച്ച് വാഹനമോടിച്ചാല്‍ കേസ് എടുക്കാമെന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: