ജോഹന്നാസ്ബര്‍ഗ്: രോഗാതുരനായി ആശുപത്രിയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നില ഗുരുതമായി തുടരുന്നു. കരളും വൃക്കകളും ഏറെക്കുറെ പ്രവര്‍ത്തനരഹിതമാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് മണ്ടേലയുടെ ജീവന് നിലനിര്‍ത്തി വരുന്നത്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇന്നലെ വൈകിട്ട് മണ്ടേലയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ജൂണ്‍ എട്ടാം തിയതിയായിരുന്നു പ്രെട്ടോറിയ ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് അദ്ദേഹം പ്രവേശിക്കപ്പെട്ടത്. നേരത്തെ തന്നെ മണ്ടേലയുടെ നില മോശമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപെടാനായി വേണ്ടതൊക്കെ ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ജോക്കബ് സുമാ പറഞ്ഞു. തൊണൂറ്റിനാല് വയസുകാരന് മണ്ടേല 2010ല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പിന് ആതിഥോയത്വം വഹിച്ച ശേഷം പൊതു സമൂഹത്തെ അഭിമുഖീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: