ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പതിനെട്ടുകാരിയായ നടിയ്ക്ക് നേരെ ആസിഡ് ആക്രമണം. സിനിമ ടിവി നാടക രംഗത്ത് ശ്രദ്ധേയയായ ബുഷ്റയ്ക്ക് നേരെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. നൗഷെരയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ പുറം ചുവരിലൂടെ വലിഞ്ഞ് കയറി ജനാല വഴിയാണ് ബുഷ്റയ്ക്ക് നേരെ ആസിഡ് ഒഴിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബുഷ്റയ്ക്ക് മുപ്പത്തിമൂന്ന് ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ഒരു പ്രാദേശിക ടെലിവിഷന്‍ പ്രൊഡ്യൂസര്‍ക്കെതിരെ ബുഷ്റയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ വിവാഹാഭ്യര്‍ത്ഥന ബുഷ്റ നിഷേധിച്ചതാണ് ആക്രമത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: