എരുമേലി: പച്ചക്കറി കൃഷിയില്‍ അത്ഭുതങ്ങള്‍ കാട്ടി മോഹന്‍ദാസ് തന്റെ കൃഷിവിളവില് മാതൃകയാവുന്നു. രണ്ടര ഏക്കര്‍ വരുന്ന തന്റെ പാട്ടഭൂമിയില്‍ പച്ചക്കറികളുടെ വരവിലും വളര്‍ച്ചയിലും അത്ഭുതം കാട്ടിയാണ് എരുമേലി തെക്കേ കീപ്പാട്ട് മോഹന്‍ദാസ് എന്ന കൃഷിക്കാരന് ശ്രദ്ധേയനാകുന്നത്. ഏഴ് അടിനീളമുള്ള പടവലം, കപ്പ ഒരുമൂടിന് തൂക്കം 50 കിലോ, രണ്ട് അടിനീളമുള്ള വെണ്ടയ്ക്ക, പിന്നെ കോവല്‍, പയര്‍, വാഴ തുടങ്ങി കൃഷികളുടെ അരങ്ങായി കൃഷിഭൂമി മാറി.
ശിവശ്രീ ഹരിത നേഴ്സറി ഫാം എന്ന പേരില്‍ പച്ചക്കറി പരിപാലനവും മോഹന്‍ദാസ് നടത്തുന്നു. പ്രകൃതിക്ഷോഭത്തില്‍ കൃഷിനശിച്ചെങ്കിലും കഠിനപ്രയത്നത്തിലൂടെ കൃഷി വീണ്ടും ജീവന് വച്ചു തുടങ്ങിയിരിക്കുകയാണ്. മുണ്ടക്കയം പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നെല്‍കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: