തിരുവനന്തപുരം: ഒരു ഫോണ്‍ വിളിയുടെ പേരില്‍ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഇല്ലാത്ത ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആദ്യമായിട്ടാണ് ബിജു രാധാകൃഷ്ണനെ കൊച്ചിയില്‍ വച്ച് കാണുന്നത്. ബിജുവുമായി സംസാരിച്ച കുടുംബകാര്യങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ഐ ഷാനവാസ് എം.പിക്ക് ബിജുവുമായി യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയെ കാണണമെന്ന് മറ്റാരോ പറഞ്ഞപ്പോഴാണ് ഷാനവാസ് സൗകര്യം ചെയ്തു കൊടുത്തത്. അപ്പോഴായിരിക്കും ബിജുവിനെ ഷാനവാസ് ആദ്യമായി കാണുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ കൊച്ചിയില്‍ വച്ച് ബിജുവിനെ കാണുമ്പോള്‍ അയാള്‍ കൊലക്കേസില്‍ പ്രതിയായിരുന്നില്ല.
തന്നെ കാണാന്‍ വരുന്നവരോട് സ്വഭാവസര്ട്ടിഫിക്കറ്റുമായി വരണമെന്ന് പറയാന്‍ കഴിയുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ബിജുവും സരിതയും കുറ്റവാളികളാണെന്ന് അറിയില്ലായിരുന്നു. അതറിയാതെയാണ് അവരുമായി ബന്ധപ്പെട്ടത്. അത് തന്റെ ഓഫീസിന് പറ്റിയ വീഴ്ചയാണ്. ഇനി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കും. ആരോപണ വിധേയമായ കമ്പനിക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ യാതൊരു സഹായവും ചെയ് നല്‍കിയിട്ടില്ല.
നിയമനടപടികളില്‍ ഏന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: