തിരുവനന്തപുരം: സോളാര്‍ പ്ലാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാതെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
കഴിഞ്ഞ ദിവസം യുവജന സംഘടനകളുടെ മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും രാവിലെ എട്ടരയ്ക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി സ്പീക്കറുടെ ചെയറിന് മുന്നിലെത്തി പ്രതിഷേധമുയര്‍ത്തി.
ബഹളത്തിനിടയിലും സ്പീക്കര്‍ ചോദ്യം ചോദിക്കാന്‍ നിയമസഭാ അംഗങ്ങളെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വിസമതിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി. എന്നിട്ടും പ്രതിപക്ഷം പിന്മാറാത്തതോടെയാണ് ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ചകള്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: