ദമാസ്ക്കസ്: സിറിയന്‍ സൈനിക വിമാനത്താവളത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരിയായ ദമാസ്ക്കസിലെ മിസിഹ പ്രവിശ്യയിലുള്ള വിമാനത്താവളത്തിലെ ചെക്ക് പോയിന്റിന് സമീപമാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാര്‍ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്വറ്റേറി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: