ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് രണ്ടുരൂപ കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
ഡോളറിനെതിരെ രൂപയുടെ വിലയില്‍ വന്‍ ഇടിവുണ്ടായതുമൂലം അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ ഉയര്‍ന്നതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
മൂല്യവര്‍ദ്ധിത നികുതികൂടി കണക്കാക്കുന്പോ!ള്‍ രണ്ട് രൂപയിലധികം വിലവര്‍ദ്ധനയുണ്ടാകും. ജൂണ്‍ ഒന്നിനും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വില ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: