ചെന്നൈ: പ്രശസ്ത സിനിമാ കലാസംവിധായകന്‍ എസ്. കൊന്നനാട്ട്(84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചെന്നൈ പോരൂരിലെ വസതിയിലായിരുന്നു അന്ത്യം.
‘മുടിയനായ പുത്രന്’ എന്ന ചിത്രത്തിലൂടെയാണ് കലാസംവിധായകനായി മലയാള സിനിമാവേദിയിലേക്ക് കൊന്നനാട്ട് കടന്നുവരുന്നത്. ചെമ്മീന്‍. തച്ചോളി ഒതേനന്,? ഭാര്‍ഗ്ഗവീ നിലയം തുടങ്ങി നൂറ്റന്പതിലധികം മലയാള ചിത്രങ്ങള്‍ക്ക് കൊന്നനാട്ട് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിന്രെ സംവിധായകനാണ് കൊന്നനാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: