ഇസ്ലാമാബാദ്: പാക്കിസ്ഥാനല്‍ ക്വറ്റയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ യൂണിവേഴ്സ്റ്റി ബസിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികള്‍ വനിതാ ചാവേറുകളെന്ന് റിപ്പോര്‍ട്ടികള്‍.
നിരോധിത തീവ്രവാദ സംഘടനയായ ലഷ്കറെ ഇ ജാംഗ്വി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ സംഘടനയ്ക്കെതിരെ സുരക്ഷാസേന നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ലഷ്കറെ ഇ ജാംഗ്വി വ്യക്തമാക്കി.
ക്വറ്റയിലെ സര്‍ദാര്‍ ബഹദൂര്‍ ഖാന് വനിതാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസിലാണ് സ്ഫോടനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: