നിറപ്പകിട്ടുള്ള സ്ഫടികപ്പാവയും ഒരു രത്നവും നല്കിയാല് സ്വാഭാവികമായും ഒരു കൊച്ചുകുട്ടി പാവയായിരിക്കും സ്വീകരിക്കുക, വിലമതിക്കാനാവാത്ത രത്നമല്ല. അതുപോലെ കലിയുഗത്തിലെ അല്‍പ്പബുദ്ധികളായ ജനങ്ങള്‍ ഭഗവാന്റെ വിലമതിക്കാനാവാത്ത ഭക്തിയുതസേവനത്തെ നിരസിച്ച് ഫലോദ്ദിഷ്ടകര്മമെന്ന തുച്ഛമായ കളിപ്പാവയേയും നിരര്‍ത്ഥകങ്ങളായ ഊഹാപോഹങ്ങളെയും തെരഞ്ഞെടുത്തു. വിലമതിക്കാനാവാത്ത ഈ രത്നംകൊണ്ട് ആയിരക്കണക്കിന് നിസാരങ്ങളായ കണ്ണാടിപ്പാവകള് വാങ്ങാന്‍ കഴിയുമെന്നത് ഒരു കുട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുപോലെ കലിയുഗത്തിലെ അല്‍പ്പബുദ്ധികളായ ജനങ്ങള്‍ കൃഷ്ണഭക്തി കൈലേസര്വകര്മ മൃതഹയ എന്ന തത്ത്വം മനസ്സിലാക്കാന്‍ കഴിയുകയില്ല, അതായത് ഭഗവാന് ഭക്തിയുതസേവനം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ മറ്റനുബന്ധ കര്‍മങ്ങളെല്ലാം സ്വയം ചെയ്യുന്നു എന്നര്‍ത്ഥം.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: