ഒരു കടലാസില്‍ ‘തേന്‍’ എന്നെഴുതിയിട്ട് അതില്‍ നക്കി മധുരം രുചിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് അനുഷ്ഠിക്കാത്ത വേദാന്തം. അറിവ് കൊള്ളാം. പക്ഷേ, അത് ജീവിതത്തില്കൊണ്ടുവരുമ്പോഴേ അതിന്റെ പ്രയോജനം നമുക്കും സമൂഹത്തിനും ലഭിക്കൂ. അമ്മ വേദാന്തം പഠിക്കുന്നവരെ വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്യുകയല്ല. ശാസ്ത്രപഠനം നല്ലതുതന്നെയാണ്. അത് ആവശ്യവുമാണ്. അദ്വൈതമാണ് പരമമായ സത്യം. അതാണ് എല്ലാത്തിനും അടിസ്ഥാനം. ജീവിതത്തില്‍ പകര്‍ത്തേണ്ടതും അതുതന്നെയാണ്. ആ തത്ത്വം അറിഞ്ഞുജീവിച്ചാലേ ഏത് സാഹചര്യത്തിലും തളരാതെ മുന്നേറാന്‍ സാധിക്കൂ. എന്നാല്‍ ലോകത്തില്‍ ജീവിക്കുമ്പോള്‍ സമബുദ്ധിയോടും കാരുണ്യത്തോടും കര്‍മം ചെയ്യുന്നതാണ് പ്രായോഗികമായ വേദാന്തം. നമ്മുടെ ഇടതുകൈ വേദനിച്ചാല്‍ വലതുകൈ അതിനെ തലോടും. കാരണം രണ്ടും ‘എന്റേതാണ്’. അതുപോലെ, മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണ്ട് അവരെ സ്നേഹിക്കുക, സേവിക്കുക.
– മാതാഅമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: