ന്യൂയോര്‍ക്ക്: ജൂണ്‍ അവസാനത്തോടെ വധശിക്ഷ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഐക്യ രാഷ്ട്ര സഭയില്‍ ആരംഭിക്കുമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
ജൂണ്‍ അവസാനവാരം നടക്കുന്ന യു എന്‍ പാനലിലാണ് വധശിക്ഷ നിരോധം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുക. വധശിക്ഷക്കെതിരെ മഡ്രിഡില്‍ നടന്നുവരുന്ന അഞ്ചാം ആഗോള സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്രസഭയിലെ 174 അംഗരാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ അത് തുടരുന്നെന്നും കുട്ടികള്‍ക്ക് പോലും വധ ശിക്ഷ നല്കുന്ന ചില രാജ്യങ്ങളുടെ നടപടി ആശങാകാജനകമാണെന്നും മൂണ്‍ കത്തില്‍ വ്യക്തമാക്കുന്നു.
ആരുടെയും ജീവനെടുക്കാന്‍ മനുഷ്യന് അവകാശമില്ലെന്നതിലൂന്നിയായിരിക്കും ന്യൂയോര്‍ക്കില്‍ ചേരുന്ന സമ്മേളനത്തിലെ ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: