ബാംഗളൂര്്: ബാംഗളൂരില്‍ നിന്നും തിരുപ്പതിയിലേക്ക് ഒരു ഐടി കമ്പനിയിലെ ജീവനക്കാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. അപകടത്തെ തുടര്‍ന്ന് ബസിന് തീപിടിക്കുകയും ഇരു വാഹനങ്ങളും പൂര്‍ണമായി നശിക്കുകയും ചെയ്തു.
കര്‍ണാടക- ആന്ധ്ര അതിര്‍ത്തിയില്‍ ആന്ധ്രയില്‍ നിന്നും 35 കിലോമീറ്റര്‍ മാറി മുളബാഗല്‍ താലൂക്കിലെ നാഗ്ലിയില് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ബസില്‍ നിന്ന് രക്ഷപെടാനുളള ശ്രമത്തിനിടെയാണ് പലര്‍ക്കും പരിക്കേറ്റത്. തിരുപ്പതി സ്വദേശിനിയായ പത്മപ്രിയ, അപകടത്തില്‍ പെട്ട ബസിന്റെ ക്ലീനര്‍ ശ്രീനിവാസ്, ട്രക്ക് ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: