ന്യൂദല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഫിഫയുടെ അണ്ടര്‍17 ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിനുള്ള സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി.
ഇന്ത്യയ്ക്കൊപ്പം ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനേഷ്യ, അയര്‍ലാന്‍ഡ്, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളും ലോക കപ്പിനായി ശ്രമിക്കുന്നുണ്ട്.
നികുതി ഒഴിവാക്കല്‍, സുരക്ഷ, വിസ, വിദേശ നാണയ കൈമാറ്റം തുടങ്ങി ഫിഫ മുന്നോട്ടുവച്ച ഉപാധികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഈ അംഗീകാരം ലഭിച്ചാല്‍ മാത്രമെ അഖിലേന്ത്യാ ഫുട്ബോ!ള്‍ ഫെഡറേഷന് ഫിഫയെ സമീപിക്കാന്‍ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: