തിരുവനന്തപുരം: പകല്‍ ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 447 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ജലസംഭരണികളില്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച വരെ 490 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള ജലം ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോഡ്ഷെഡിംഗ് ഒഴിവാക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രതിദിനം ശരാശരി വൈദ്യുതി ഉപഭോഗം 547 ലക്ഷം യൂണിറ്റായിരുന്നു. ലോഡ്ഷെഡിംഗിനും നിയന്ത്രണത്തിനുംശേഷം ഇപ്പോള്‍ 570.8 ലക്ഷം യൂണിറ്റാണ് ഉപഭോഗം. ലോഡ്ഷെഡിംഗ് വഴി ശരാശരി 32 ലക്ഷം വൈദ്യുതിയുടെ ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട ഗ്രാമീണ ഭവനങ്ങളെ വൈദ്യുതീകരിക്കാനുള്ള കേന്ദ്രപദ്ധതി കെഎസ്ഇബി നേരിട്ട് ഏറ്റെടുത്തു നടപ്പാക്കും. 75കോടിയുടെ പദ്ധതി ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കും. കൂടംകുളം നിലയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 13% കിട്ടാന്‍ കേരളത്തിന് അര്‍ഹതയുണ്ട്. 1000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന റിയാക്ടര്‍ കമ്മീഷന് ചെയ്യുമ്പോള്‍ 133 മെഗാവാട്ടിന് അര്‍ഹതയുണ്ട്. അടുത്ത റിയാക്ടര്‍ കൂടി കമ്മീഷന് ചെയ്യുമ്പോള്‍ ഇത് 233 മെഗാവാട്ടാകും.
എരമാംകുളത്തുനിന്നും കായംകുളം എല്‍എന്‍ജി ടെര്‍മിനലിലേക്കുള്ള പൈപ്പ്ലൈനിനായി പോര്‍ട്ട് ട്രസ്റ്റ് 20 ഏക്കര്‍ ഭൂമി നല്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. കായംകുളം പദ്ധതിയില്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ല. ആഭ്യന്തര പ്രകൃതി വാതകം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. കായംകുളം നിലയത്തിന് പ്രഥമ പരിഗണന നല്കണമെന്നാവശ്യപ്പെട്ടിരുന്നു. വാതക പൈപ്പ്ലൈന് സ്ഥാപിച്ചു കഴിഞ്ഞാല്‍ ആറുമാസത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാകും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: