കൊച്ചി: കലാഭവന്‍ മണിക്കെതിരെയുള്ള കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ കെ.എം. പ്രസാദാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2011 ഡിസംബര്‍ 25ന് ചാലക്കുടി കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടിയാട്ടം നടക്കുമ്പോള്‍ ട്രാഫിക് നിയന്ത്രിച്ച സിവില്‍ പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ചാലക്കുടി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് എപിപി മുഖേന പ്രോസിക്യൂഷന് അപേക്ഷ നല്കി. കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി നിയമത്തിനും ക്രിമിനല്‍ നടപടിക്കും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ആക്രമിക്കപ്പെട്ട സിവില്‍ പോലീസ് ഉദ്യോഗസ്ഥന് ഉമേശ് കെ.പിക്ക് സര്‍വീസിലിരിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കലാഭവന്‍ മണിക്കെതിരെ വിചാരണ തുടങ്ങാന്‍ കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: