മുംബൈ: മഹാരാഷ്ട്ര മന്ത്രി സഭയില്‍ പുന: സംഘടനയെ തുടര്‍ന്ന് ആറ് മന്ത്രിമമാര് കൂടി അധികാരത്തില്‍. അഞ്ച് എന്‍സിപി നേതാക്കന്മാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് അധികാരത്തിലെത്തിയത്.
എന്‍സിപിയുടെ മധുകാര്‍ പിച്ചാഡ്, ശശികാന്ത് ഷിന്‍ഡെയും സ്വതന്ത്ര എംഎല്‍എ ആയ ദിലിപ് സോപാലും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതേസമയം തന്നെ സുരേഷ് ദാസ്, ഉദയ് സാമന്ത്, സഞ്ചയ് സാവ്ഖറെ എന്നിവരും മന്ത്രി സഭയിലെത്തി.
ഗവര്‍ണര്‍ ശങ്കരനാരായണന് രാജ്ഭവനില്‍ വച്ച് ഇവര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കാബിനറ്റ് മന്ത്രിമാരായ രാംരാജെ നായിക് നിമ്പല്‍ക്കര്‍, ബാബന്‍ റാവു പുച്ച്പുതെ, ലക്ഷ്മണ് ദോബലെ എന്നിവര്‍ക്കും ഭാസ്ക്കര്‍ ജാദവ്, പ്രകാശ് സോലങ്കെ, ഗുലബ്രാവോ ദേവ്ക്കാര് എന്നീ മന്ത്രിമാര്‍ക്കും പകരക്കാരായാണ് ഇവര്‍ മന്ത്രി സ്ഥാനത്തെത്തിയത്.
എന്‍സിപി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കഴിഞ്ഞയാഴ്ച്ച പാര്‍ട്ടിയിലെ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: