ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാകും. നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനാണ് ശ്രീശാന്തിന്റെ തീരുമാനം.
മക്കോക ചുമത്തിയതിന് മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി കൊണ്ട് സാകേത് കോടതി ശ്രീശാന്ത് ഉള്‍പ്പെട 18 പേര്‍ക്ക് തിങ്കളാഴ്ച ജാമ്യം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ മക്കോക ചുമത്താന്‍ തെളിവുകളില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
രാജസ്ഥാന് റോയല്‍സ് താരമായ അങ്കിത് ചവാന്, ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്ദ്ദനന് എന്നിവരും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാന്റെ മറ്റൊരു താരമായ അജിത് ചാണ്ടില ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
രണ്ടാഴ്ചയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയായിരുന്നു ശ്രീശാന്ത്. ജാമ്യത്തില്‍ വിട്ടവരോട് ഇന്ത്യ വിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: