ചെന്നൈ: നരേന്ദ്രമോദി ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായതില്‍ സന്തോഷമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത. മോദി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും, മികച്ച ഭരണാധികാരിയാണെന്നും ജയലളിത ചെന്നെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തമിഴ്നാടിന്റെ വാര്‍ഷിക പദ്ധതികളെ കുറിച്ച് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായി ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിക്ക് തിരിക്കും മുന്‍പാണ് ജയലളിത മാധ്യമ പ്രവര്‍ത്തകരുമായി തന്റെ സന്തോഷം പങ്കുവെച്ചത്.
2011ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: